എം. കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0
57

കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷന്റെയും എൻ.എഫ്. പി. ഇ. യുടെയും മുൻ അഖിലേന്ത്യാ സെക്രട്ടറി ജനറലായിരുന്ന എം. കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ, പ്രത്യേകിച്ച് കമ്പിത്തപാൽ മേഖലയിലെ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് എം. കൃഷ്ണൻ ഉജ്വലമായ നേതൃത്വമാണ് നൽകിയത്. തപാൽ മേഖലയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജിഡിഎസ് ജീവനക്കാരുടെ ഉന്നമനത്തിന് അക്ഷീണം പ്രയത്നിച്ച കൃഷ്ണന്റെ വേർപാട് സർവീസ് സംഘടനകൾക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.