കടലിരമ്പത്തിന്റെ ആധിയില്ലാതെ ഇനി അവർ അന്തിയുറങ്ങും

0
92

പൊന്നാനിയിലെ മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആധുനിക രീതിയിലുള്ള ഫ്‌ളാറ്റ് സമുച്ചയം പൂർണതയിലേക്ക്.കടൽ ക്ഷോഭത്താൽ വീടും സ്ഥലവും കടലെടുത്തവർക്കും തീരത്തു താമസിക്കുന്നവർക്കുമാണ് ഭവനമൊരുങ്ങുന്നത്.

എല്ലാ വിഭാഗം ജനങ്ങളോടുമുള്ള എൽ ഡി എഫ് സർക്കാരിൻ്റെ കരുതലിന്‌ നേർസാക്ഷ്യംകൂടിയാണിത്.ആദ്യ ഘട്ടത്തിൽ 128 വീടുകളാണ് തയ്യാറായിട്ടുള്ളത് . രണ്ടു ബെഡ് റൂം, ഹാൾ, ടോയ്ലറ്റ്, അടുക്കള ,സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ് ഒരു കുടുംബത്തിനു ലഭിക്കുന്ന ഫ്ലാറ്റ്.

അടുത്ത ഘട്ടത്തിൽ 150 വീടുകൾകൂടി നിർമ്മിച്ച് നൽകും. ഇതിനുപുറമെ പുനർഗേഹം പദ്ധതിയിൽ തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് സ്ഥലവും വീടും ലഭ്യമാക്കും.വീടില്ലാത്ത മുഴുവൻ മൽസ്യത്തൊഴിലാളികളെയും പുനരധിവസിപ്പിക്കുക എന്നതാണ് ലക്ഷ്യം.