മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്തത് ,തെളിവുകൾ പുറത്ത്

0
78

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര പിആര്‍ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടത്തിയ പദ്ധതിയാണെന്നും വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.രാഹുല്‍ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് മത്സ്യത്തൊഴിലാളികളെ കാശുകൊടുത്ത് എത്തിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് തെളിവുകൾ പുറത്തുവരുന്നത് .

രാഹുല്‍ഗാന്ധിയുടെ യാത്രയ്ക്ക് വേണ്ടി തന്നെ അദ്ദേഹത്തിന്റെ പിആര്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നും ബോട്ടുടമ പ്രമുഖ വാർത്ത ചാനലിനോട് പറഞ്ഞു.

ടിഎന്‍ പ്രതാപന്‍ എംപിയാണ് തന്നെ ആദ്യം ബന്ധപ്പെടുന്നതെന്നും തന്റെ സുഹൃത്ത് കടല്‍കാണാന്‍ വരുന്നുണ്ടെന്നും അദ്ദേഹത്തിന് കടല്‍ ചുറ്റിക്കാണാന്‍ ബോട്ട് വിട്ടുനല്‍കണമെന്നുമാണ് തന്നോട് ആദ്യം ആവശ്യപ്പെട്ടതെന്നും ബോട്ടുടമ പറഞ്ഞു.

തുടര്‍ന്ന് യാത്ര ആരംഭിക്കുന്ന അന്ന് പുലര്‍ച്ചെ പിആര്‍ ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയയാള്‍ വിളിച്ചുവെന്നും ബോട്ടില്‍ കയറാന്‍ എത്തുമ്പോള്‍ മാത്രമാണ് രാഹുല്‍ഗാന്ധിയാണ് വരുന്നതെന്ന് മനസിലായതെന്നും ബോട്ടുടമ പറഞ്ഞു.