ഉമ്മൻചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോർജ് രംഗത്ത്. മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ അന്ന് അദ്ദേഹത്തിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ അരുതാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതാണ് ഉമ്മൻചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നും പി.സി. ജോർജ് വ്യക്തമാക്കി.
ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസിൽ മൊഴി നൽകിയതും എതിർപ്പിന് കാരണമായെന്നും മൊഴി നൽകി ഒരാഴ്ചയ്ക്കുള്ളിൽ വിജിലൻസ് കേസ് വ്യാജമാണെന്ന് പറയുന്നു. അന്ന് മൊഴിനൽകാതിരുന്നെങ്കിൽ ഉമ്മൻചാണ്ടി ഒപ്പമുണ്ടാകുമായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു.
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് അരുതാത്ത രീതിയിൽ കണ്ടത്. രാത്രി 10.30 നാണ് ഞാൻ കണ്ടത്. ജോപ്പൻ മാത്രമാണ് അന്ന് ഓഫീസിന് മുൻപിൽ ഉണ്ടായിരുന്നത്. ഉമ്മൻചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല.
സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും പി.സി. ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിക്കെതിരെ ചില കാര്യങ്ങൾ വ്യക്തമാകുമെന്ന് പിസി ജോർജ് പറഞ്ഞിരുന്നു.