‘ഉറപ്പാണ് എല്‍ഡിഎഫ്’ പുതിയ മുദ്രാവാക്യവുമായി എൽഡിഎഫ്

0
205

പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.

മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍. സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോര്‍ഡിലുണ്ട്. പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോര്‍ഡുകള്‍ കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം.