ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കി എൽഡിഎഫ്‌ സർക്കാർ, ഏപ്രിൽ മുതൽ ആനുകൂല്യങ്ങൾ ലഭിക്കും

0
95

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി.വിവിധ ആനുകൂല്യങ്ങൾക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഉത്തരവിറക്കിയ അനുകുല്യങ്ങൾ ഏപ്രിൽ മുതൽ ലഭിക്കും.

● ഏപ്രിൽ മുതൽ സാമൂഹ്യസുരക്ഷാ പെൻഷൻ 1600 ലഭിക്കും. വിഷു പ്രമാണിച്ച്‌‌ മാസാദ്യം വിതരണംചെയ്യും

● റബറിന്റെ താങ്ങുവില 150ൽനിന്ന്‌ 170 രൂപയാക്കി

● നെല്ലിന്റെ സംഭരണവില 28 രൂപയാക്കി

● തേങ്ങയുടെ സംഭരണവില‌ 32 രൂപ

● ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്‌ത വിദേശ മലയാളികളുടെ വിവിധ പെൻഷൻ 3000, 3500 എന്നീ നിരക്കിൽ

● തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധികളുടെ ഓണറേറിയത്തിൽ 1000 രൂപ വർധന

● സ്‌കൂൾ കൗൺസലർമാരുടെ ഓണറേറിയം 24,000 രൂപയാക്കി

● പത്തുവർഷത്തിൽ കൂടുതൽ പരിചയമുള്ള പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപയുടെ ശമ്പള വർധന, പത്തു വർഷത്തിൽ താഴെ‌ വർധന 500 രൂപ

● 2012 നുശേഷം ആരംഭിച്ച സർക്കാർതല പ്രീ-പ്രൈമറികളിലെ അധ്യാപകർക്കും ആയമാർക്കും 1000 രൂപവീതം

● ലൈബ്രറി കൗൺസിലിനു കീഴിലെ ലൈബ്രേറിയന്മാരുടെ ഓണറേറിയം വർധന 1000 രൂപ

● ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ്‌ പെൻഷൻ വർധന 1000 രൂപ

● സിഡിഎസ് ചെയർപേഴ്സൻമാരുടെ ഓണറേറിയം 8000 രൂപയാക്കി

● അങ്കണവാടി അധ്യാപകരുടെ പെൻഷൻ 2500 രൂപ, ഹെൽപ്പർമാരുടെ പെൻഷൻ 1500 രൂപ. ഇരുവിഭാഗത്തിലും മാസ അലവൻസ്‌ വർധന 500 മുതൽ 1000 രൂപവരെ

● 100 രൂപയുടെ സമ്മാനങ്ങൾക്ക് ലോട്ടറി ഏജന്റ്സ് പ്രൈസ് 10 ൽനിന്ന്‌ 20 രൂപയാക്കി. മറ്റെല്ലാ സമ്മാനത്തിലും ഏജന്റ്സ് പ്രൈസ്‌ 12 ശതമാനം. എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അരശതമാനം ഉയർത്തി

● ലോട്ടറി തൊഴിലാളി ക്ഷേമാനുകൂല്യങ്ങളിലും വലിയ വർധന: വിവാഹ ധനസഹായം 5000ൽനിന്ന്‌ 25,000 രൂപയാക്കി. പ്രസവാനുകൂല്യം 5000 ൽനിന്ന്‌ 10,000 രൂപയാക്കി. പ്രത്യേക ചികിത്സാ സഹായം 20,000 ൽനിന്ന്‌ 50,000 രൂപയാക്കി. ചികിത്സാ ധനസഹായം 3000 ൽനിന്ന്‌ 5000 രൂപയാക്കി

● ഹയർ സെക്കൻഡറിമുതൽ ബിരുദ-ബിരുദാനന്തരതലംവരെയും പ്രൊഫഷണൽ കോഴ്സുകൾക്കും‌ പ്രതിവർഷം 1500 മുതൽ 7000 രൂപവരെ സ്കോളർഷിപ്.

നൂലാമാലകളിൽ കുരുങ്ങരുത്: ഐസക്

പ്രഖ്യാപനം നടപ്പാക്കുന്നതിന്‌ ഏപ്രിൽവരെ കാത്തുനിൽക്കില്ലെന്ന്‌ ബജറ്റ്‌ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു‌. പെരുമാറ്റച്ചട്ടത്തിന്റെ നൂലാമാലകളിൽ കുരുങ്ങരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് ധനവകുപ്പ് നടപടി സ്വീകരിച്ചത്‌.