എല്ലാ റേഷൻ കാർഡുടമകൾക്കും വിഷു, ഈസ്‌റ്റർ കിറ്റ്‌ ഏപ്രിലിൽ

0
69

സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന വിഷു, ഈസ്‌റ്റർ കിറ്റ്‌ എല്ലാ റേഷൻ കാർഡുടമകൾക്കും ഏപ്രിലിൽ ലഭിക്കും. കോവിഡ്‌ പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായി എല്ലാ റേഷൻ കാർഡുടമകൾക്കും കിറ്റ്‌ നൽകുന്നത്‌.

കിറ്റിലെ സാധനങ്ങൾ: പഞ്ചസാര –- ഒരുകിലോഗ്രാം, കടല –- 500 ഗ്രാം, ചെറുപയർ –- 500 ഗ്രാം, ഉഴുന്ന്‌ –- 500 ഗ്രാം, തുവരപ്പരിപ്പ്‌ –- 250 ഗ്രാം, വെളിച്ചെണ്ണ –- 1/2 ലിറ്റർ, തേയില –- 100 ഗ്രാം, മുളക്‌പൊടി –- 100 ഗ്രാം, ആട്ട –- ഒരു കിലോഗ്രാം, മല്ലിപ്പൊടി –- 100 ഗ്രാം മഞ്ഞൾപ്പൊടി –- 100 ഗ്രാം, സോപ്പ്‌ –- രണ്ട്‌ എണ്ണം, ഉപ്പ്‌ –- 1 കിലോഗ്രാം, കടുക്‌/ ഉലുവ –- 100 ഗ്രാം.