എൻഡിഎയുമായി സഹകരിക്കുന്നതാണ് ലീഗിന്‌ നല്ലതെന്ന് ശോഭ സുരേന്ദ്രൻ

0
68

മുസ്ലിം ലീഗിനെ ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎ മുന്നണിയിലേക്ക് വീണ്ടും സ്വാഗതം ചെയ്ത്‌ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.മുസ്ലിംലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ ദേശീയധാര അംഗീകരിച്ച് ബിജെപി നയിക്കുന്ന എന്‍ഡിഎയൊടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കും.കോൺഗ്രസ്‌ മുങ്ങുന്ന കപ്പലാണ്‌. സിപിഐ എമ്മുമായി സഹകരിക്കാൻ ലീഗിന്‌ കഴിയില്ല. ആ സാഹചര്യത്തിൽ ലീഗിന്‌ നല്ലത് എൻഡിഎയുമായി സഹകരിക്കുയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ശോഭസുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയുന്നായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.