പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി: തലസ്ഥാനത്ത് പെട്രോളിന് 93 രൂപ കടന്നു

0
71

രാജ്യത്തെ പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു.പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 93.33 രൂപയും ഡീസലിന്‌ 87.79 രൂപയുമായി. കൊച്ചിയിൽ പെട്രോളിന്‌ 91.61 രൂപയും ഡീസലിന്‌ 86.17 രൂപയുമാണ്‌. കോഴിക്കോട്‌ പെട്രോളിന്‌ 91.92 രൂപയും ഡീസലിന്‌ 86.46 രൂപയുമാണ്‌.

ഫെബ്രുവരിയിൽ 17 തവണയാണ്‌ ഇന്ധന വില കൂട്ടിയത്‌.ഒൻപത് മാസത്തിനിടെ 22 രൂപയുടെ വർധനവാണ് ഇന്ധന വിലയിൽ ഉണ്ടാത്.പാചക വാതകത്തിനും വില കൂടിയിട്ടുണ്ട്.