യുഡിഎഫ് ജിഹാദികളുടെ പാർട്ടി, ഉമ്മൻചാണ്ടിയുടെ മുഖം തുറന്ന് കാട്ടും ;തനിസ്വരൂപം പുറത്തെടുത്ത് പിസി ജോർജ്

0
88

കോൺഗ്രസിൽ പ്രവേശിക്കാൻ കാത്തിരുന്ന പിസി പിസി ജോർജ് അവസാനം തനിസ്വരൂപം പുറത്തെടുത്തു. യുഡിഎഫ് ജിഹാദികളുടെ പാർട്ടിയാണെന്നും ജിഹാദികൾ പിന്തുണക്കുന്ന യുഡിഎഫുമായി യാതൊരു സഹകരണവുമില്ല അവരുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കന്മാർ തീരുമാനമെടുക്കാൻ കഴിയാതെ പോകുകയാണ്.യുഡിഎഫിന്റെ നേതൃനിരയിൽ വഞ്ചകന്മാരാണുള്ളതെന്നും ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മൻചാണ്ടിക്ക് ഭയമാണെന്നും കാഞ്ഞിരപ്പള്ളിയിൽ സ്വതന്ത്രനാക്കുന്ന കാര്യമാണ് യുഡിഎഫ് ചർച്ചചെയ്തത്.

വീട്ടിൽ നിന്ന് പോയി അയൽപക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാൻ കോൺഗ്രസിന്റെ ഉപദേശമൊന്നും എനിക്ക് ആവശ്യമില്ല.എൻഡിഎയുമായി വീണ്ടും കൈകോർക്കുമോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രൻ വിളിക്കട്ടെ അപ്പോ ആലോചിക്കാം എന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ യുഡിഎഫ് പ്രവേശം തടഞ്ഞത് ഉമ്മൻചാണ്ടിയാണെന്നും കോൺഗ്രസിലെ മിക്ക നേതാക്കളും തന്നെ സ്വീകരിക്കണമെന്നും പറഞ്ഞുവെന്നും ഉമ്മൻചാണ്ടിയുടേത് പൊയ്മുഖമാണ്. ഉമ്മൻചാണ്ടിക്കെതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തും. കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയുടെ മുഖം ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടുമെന്നും പിസി ജോർജ് വ്യക്തമാക്കി.

ഞാൻ പൂഞ്ഞാറിൽ ജനപക്ഷം സെക്യുലർ സ്ഥാനാർത്ഥിയായി മത്സരിക്കും. അതിലൊരു സംശയവും വേണ്ട. എനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യുഡിഎഫ് എന്നു പറഞ്ഞാൽ മുസ്‌ലിം ജിഹാദികളുടെ പാർട്ടിയല്ലേ. അവരല്ലേ ഇപ്പോൾ പാർട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാർട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗ് ഇപ്പോൾ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോൾ ആ പാർട്ടിയെ മതേതരർക്കോ, ഹൈന്ദവർക്കോ, ക്രൈസ്തവർക്കോ അംഗീകരിക്കാൻ പറ്റുമോ എന്നും പി സി ജോർജ് ചോദിച്ചു.