തലസ്ഥാനത്ത് ബി ജെ പി കൗൺസിലറുടെ ഗുണ്ടായിസം, മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ട കടക്കാർക്ക് മർദനം

0
78

തിരുവനന്തപുരത്ത് ബി ജെ പി കൗൺസിലറുടെ ഗുണ്ടായിസം.ചെരുപ്പ് കടയിൽ കയറിയപ്പോൾ മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ട കടയിലെ ജീവനക്കാർക്കാണ് ചെമ്പഴന്തി ഉദയന്റെ മർദ്ദനമേറ്റത്. രണ്ട് ജീവനക്കാർക്ക് പരുക്കേറ്റു. ജീവനക്കാരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ പരാതിയെ തുടർന്ന് ശ്രീകാര്യം പോലീസ് ചെമ്പഴന്തി ഉദയനെതിരെ കേസ് എടുത്തു.

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. ശ്രീകാര്യത്തെ ചെരുപ്പ് കടയിലെത്തിയ ഉദയനോട് മാസ്ക് ധരിക്കണമെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് തർക്കവും വാക്കേറ്റവും ഉണ്ടായത്.തുടർന്ന് ഉദയൻ അനുയായികളെ വിളിച്ചുവരുത്തിയെന്നും പോലീസ് പറയുന്നു.

കടയിലെ മാനേജരും കൊല്ലം സ്വാദേശിയുമായ വിഷ്ണു , ജീവനക്കാരനും കരമന സ്വദേശിയുമായ അജയ് എന്നിവർക്കാണ് മർദനമേറ്റത്.ബിജെപി പ്രവർത്തകർ എത്തി കട അടച്ചിടാൻ ശ്രമിച്ചതായും ആരോപണമുണ്ട്.