-അനിരുദ്ധ്. പി. കെ
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണമായിരുന്നു ഫെബ്രുവരി 27, 28 തീയ്യതികളിൽ ചെന്നെയിൽ വെച്ച് നടക്കുന്ന ദക്ഷിണമേഖലാ ദേശീയ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളാ ടീമിനെപ്പറ്റി വന്ന പത്ര വാർത്ത. ടീമിലെ അംഗങ്ങളുടെ പേരിന്റെ മതം നോക്കി സംഘപരിവാർ വ്യാജ പ്രചരണം ഏറ്റെടുത്തു. വർഗീയ ധ്രുവീകരണം നടത്തുന്നതിന് വേണ്ടി ഇത് ഉപയോഗിക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ ചെയ്തത്. ഇനി ഇതിന് പിന്നിലെ വസ്തുത നോക്കാം.
ട്രയൽസ് നടത്തിയാണ് സാധാരണ ടീമിനെ തെരഞ്ഞെടുക്കുക. കൊവിഡ് ആയതിനാൽ സാധാരണത്തേതുപോലെ ട്രയൽസിന് കുട്ടികൾ വന്നില്ല. കൊണ്ടോട്ടിയിലെ എസ്കോള ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾ മാത്രമാണ് വന്നത്.അതിൽ നിന്ന് ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്തു. അത്രയേ ഉള്ളൂ.
ഇതേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ടീമിൻ്റെ കാര്യം നോക്കൂ.
C.G അമൃത (ക്യാപ്ടൻ ),
ട.അഞ്ജന,
R.സിനി,
M.R ശ്രുതി,
S.സരിഗ,
R. അഭിനയ,
V.വിനയ,
ആർദ്ര രമേഷ്,
M .അനശ്വര,
അർച്ചന നായർ,
S.ശ്രീജ,
P.വിസ്മയ,
കോച്ച് – രാമദാസ്, മാനേജർ – ആതിര.അതായത് സംഘപരിവാറിന്റെ യുക്തിക്ക് അനുസരിച്ചാണെങ്കിൽ മുഴുവൻ ഹിന്ദു നാമധാരികൾ ആണെന്ന് വ്യക്തം. എന്തിനെയും വർഗീയമായി ചിത്രീകരിക്കുന്ന സംഘ പരിവാറിന്റെ പാരമ്പര്യമാണ് കേരളത്തിന്റേത് എങ്കിലും ചിലരെങ്കിലും ഇത്തരം വ്യാജ പ്രചരണങ്ങൾ വിശ്വസിക്കുന്നുണ്ട്. വാർത്തയുടെ വസ്തുത മനസിലാക്കാതെയുള്ള ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കുക.