ഇടുക്കിയുടെ വികസനത്തിനായി 12000 കോടിയുടെ സമഗ്ര വികസന പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും ഉള്‍പ്പെടെ ജില്ല അഭൂതപൂര്‍വമായ വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്.
കാലങ്ങളായി ഇരുട്ടില്‍ കിടന്ന ഇടമലക്കുടിയില്‍ വൈദ്യുതി എത്തിയതുള്‍പ്പെടെ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ ജില്ലയില്‍ വലിയ വികസന പദ്ധതികളാണ് യാഥാര്‍ഥ്യമായത്. ഇതിന് പിന്നാലെയാണ് ജില്ലയുടെ വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്.
കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യം തുടങ്ങി ആറ് മേഖലകളില്‍ ഊന്നല്‍ നല്‍കിയുള്ള വികസനമാണ് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ വികസനം ലക്ഷ്യം വച്ച് ബജറ്റ് വിഹിതം 30 കോടിയില്‍ നിന്ന് 100 കോടിയായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈറേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് പദ്ധതി ആവിഷ്‌കരിക്കുമെന്നും, ചെറുകിട തേയില കര്‍ഷകര്‍ക്ക് സഹായമായി 20 കോടി രൂപ സഹകരണ ബാങ്ക് വഴി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാക്കേജിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
തോട്ടം തൊഴിലാളികള്‍ക്കായി ഫ്‌ലാറ്റുകളും വീടുകളും നിര്‍മിക്കും,
ശീതകാല പഴം-പച്ചക്കറി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും,
അഞ്ഞൂറ് കോടി രൂപ മുതല്‍ മുടക്കില്‍ 250 ഏക്കറില്‍ മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും,
കന്നുകാലി വളര്‍ത്തല്‍, മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കും,
പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് പ്രാധാന്യം നല്‍കും
ഫാം ടൂറിസത്തിനായി 100 കേന്ദ്രങ്ങള്‍ ആരംഭിക്കും
ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തും
ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിക്കും
മൂന്നാര്‍ വികസനത്തിന് 100 കോടി
ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് സാഹസിക ടൂറിസം പാര്‍ക്ക് സ്ഥാപിക്കും
100 കോടി രൂപ ഇതിനായി നല്‍കും
ഫാം ടൂറിസത്തിനായി 100 കേന്ദ്രങ്ങള്‍ ആരംഭിക്കും
ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തും
ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിക്കും
മൂന്നാര്‍ വികസനത്തിന് 100 കോടി
ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് സാഹസിക ടൂറിസം പാര്‍ക്ക് സ്ഥാപിക്കും
100 കോടി രൂപ ഇതിനായി നല്‍കും