കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിറ്റ് നിർബന്ധമാക്കി ബംഗാളും തമിഴ്നാടും

0
77

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. തമിഴ്നാടും ബംഗാളും കേരളത്തിൽ നിന്നും വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന നിർബന്ധമാക്കി.

തമിഴ്നാട്ടിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്‍റൈനും നിർബന്ധമാണ്. നേരത്തെ ഡൽഹിയും കർണാടകയും നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെക്കൂടാതെ ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍ക്ക് മാത്രമേ ഈ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാനാവുകയുള്ളു.