Tuesday
30 December 2025
31.8 C
Kerala
HomeIndiaമാര്‍ച്ച് ഒന്ന് മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യം

മാര്‍ച്ച് ഒന്ന് മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യം

മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്‌സിന്‍ വിതരണം നടത്തുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യ നിരക്കിലാകും നല്‍കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ഡോസെടുക്കുന്നവര്‍ക്ക് പണം നല്‍കേണ്ടി വരും. ആശുപത്രികളുമായും വാക്‌സിന്‍ നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്‌സിന്റെ വില ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് രാജ്യത്ത് നിലവില്‍ വാക്‌സിനേഷന്‍ നടത്തികൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിന് തുടങ്ങുന്ന ഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 1.21 കോടി ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.

RELATED ARTICLES

Most Popular

Recent Comments