ശബരിമല – പൗരത്വ നിയമ ഭേദഗതി സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പക്വമായ തീരുമാനമെന്ന് സി പി ഐ എം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍. സമൂഹത്തിന്റെ പൊതു അഭിപ്രായം ഉള്‍ക്കൊണ്ടാണ് അക്രമസംഭവങ്ങളുടെ ഭാഗമല്ലാത്ത കേസുകള്‍ പിന്‍വലിച്ചത്.
വിഷയത്തിന്റെ പ്രസക്തി ഉള്‍ക്കൊണ്ടുള്ള തീരുമാനമാണ്. ഈ തീരുമാനം ഈ സര്‍ക്കാര്‍ എടുക്കില്ല എന്ന് കരുതിയവര്‍ക്കാണ് നിരാശ. ജനാധിപത്യ സമരങ്ങളോട് നിഷേധാത്മക സമീപനം ഇടതുപക്ഷത്തിനില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ജനാധിപത്യ രൂപത്തിലുള്ള സമരങ്ങളോട് നിഷേധാത്മക നിലപാടല്ല ഇടത് പക്ഷത്തിനുള്ളത്. സര്‍ക്കാര്‍ ദുര്‍വാശിയുടെ വക്താക്കളല്ല . പക്വമായ തീരുമാനാണ് സര്‍ക്കാരിന്റേതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.