മാക്കൂട്ടം ചുരം റോഡ്‌ യാത്ര; ഇന്നുമുതൽ ആർടിപിസിആർ 
സർട്ടിഫിക്കറ്റ് നിർബന്ധം

0
76
ബുധനാഴ്ച മുതൽ മാക്കൂട്ടം ചെക്ക്‌ പോസ്‌റ്റ്‌ കടക്കാൻ യാത്രികർക്ക്‌  ആർടിപിസിആർ പരിശോധന നടത്തിയുള്ള കോവിഡ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാണെന്ന‌് കർണാടക അധികൃതർ അറിയിച്ചു.
അതിനിടെ ചൊവ്വാഴ‌്ചയും അതിർത്തിയിൽ കോവിഡ‌് സർട്ടിഫിക്കറ്റ‌് പരിശോധനയിൽ നിരവധിപേർ കുടുങ്ങി. പ്രതിഷേധം ഉയർന്നതിനെത്തുടർന്ന‌് ചൊവ്വാഴ്ച സർട്ടിഫിക്കറ്റില്ലാതെ വന്ന യാത്രികർക്ക‌് അതിർത്തി കടക്കാൻ അനുമതി നൽകി. കർണാടകത്തിലെ മലയാളി വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവരുൾപ്പെടെ കോവിഡ‌് സാക്ഷ്യപത്രത്തിൽ കുടുങ്ങുകയാണ‌്.
കുടക് ജില്ലയിലെ രണ്ട് ലക്ഷത്തോളം മലയാളികൾക്കും യാത്രാവിലക്ക‌് ദുരിതമായി. കൂട്ടുപുഴ വഴി കർണാടകത്തിലേക്കുള്ള പൊതുഗതാഗതവും നിലച്ചു. ഇരു സംസ്ഥാനങ്ങളുടെയും ആർടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും   സർവീസ് നടത്തിയില്ല. കാലിത്തീറ്റയുമായി മാക്കൂട്ടത്തേക്ക‌് പോവുന്ന വണ്ടിയും പാചകവാതക വണ്ടിയും അതിർത്തിയിൽ തടഞ്ഞു.
മാക്കൂട്ടത്തെ  താമസക്കാർക്ക‌് പരിശോധനയിൽ ഇളവുകൾ നൽകണമെന്ന ആവശ്യം ശക്തമായി. ഇരിട്ടി തഹസിൽദാർ ജോസ് കെ ഈപ്പൻ, ഇരിട്ടി എസ്‌ഐ പി പി മോഹനൻ എന്നിവർ മാക്കൂട്ടത്തെത്തി.