Tuesday
3 October 2023
25.8 C
Kerala
HomeKeralaഇഎംസിസിയ്ക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ , ചെന്നിത്തലയ്‌ക്ക് മറുപടി

ഇഎംസിസിയ്ക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ , ചെന്നിത്തലയ്‌ക്ക് മറുപടി

ചേർത്തല ഫുഡ് പാർക്കിൽ ഇഎംസിസിയ്ക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. ഭൂമി കൊടുത്താലല്ലേ റദ്ദാക്കേണ്ട പ്രശ്‌നം വരികയുള്ളൂ. ചേർത്തല ഫുഡ് പാർക്കിൽ നിബന്ധനകൾ പാലിച്ച് ആര് വന്ന് ഭൂമി ചോദിച്ചാലും കൊടുക്കും.

ഇവിടെ നിബന്ധനകൾ ഇഎംസിസിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇഎംസിസി പണം അടയ്ക്കുകയോ അവർക്ക് ഭൂമി വിട്ടുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയായി ഇ പി പറഞ്ഞു.

നിക്ഷേപകർ മുന്നോട്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ഇഎംസിസിയുടെ ആളുകൾ തന്റെയടുത്ത് വന്ന് പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു.

പ്രതിപക്ഷ നേതാവിന്റെ അടുത്തുനിന്നാണ് തങ്ങൾ വരുന്നതെന്നാണ് അവർ പറഞ്ഞത്. മാധ്യമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിവാദമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം. ആ ഗുഢോലോചനയ്ക്ക് സർക്കാർ വഴങ്ങിക്കൊടുക്കില്ലെന്നും ഇ പി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments