ബിജെപിയിൽ ചേരണമെന്ന് കെ.സുരേന്ദ്രൻ അഭ്യർത്ഥിച്ചു : തോട്ടത്തിൽ രവീന്ദ്രൻ

0
70

ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ക്യാംപെയിൻ വിവാദവുമായി സിപിഎം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ.

ബിജെപിയിൽ ചേരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കെ സുരേന്ദ്രൻ തന്നെ വന്ന കണ്ടിരുന്നുവെന്നും എന്നാൽ ബിജെപിയുമായി യോജിക്കാനാവില്ലെന്ന് താൻ മറുപടി നൽകിയെന്നും രവീന്ദ്രൻ വ്യക്തമാക്കി. അതേസമയം, സുഹൃത്തെന്ന നിലയിലാണ് തോട്ടത്തിൽ രവീന്ദ്രന്റെ വീട്ടിൽ എത്തിയതെന്നായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം.

തദ്ദേശ തരഞ്ഞെടുപ്പിനു പിന്നാലെയാണ് തോട്ടത്തിൽ രവീന്ദ്രന്റെ കോഴിക്കോട് ചക്കോരത്തുകുളത്തെ വീട്ടിൽ കെ. സുരേന്ദ്രൻ എത്തിയത്. ബിജെപിയിൽ ചേരണമെന്നായിരുന്നു ആവശ്യം. താനൊരു ഈശ്വരവിശ്വാസിയാണ്, ഒപ്പം കമ്യൂണിസ്റ്റുമാണ്.

ഈശ്വരവിശ്വാസികൾക്ക് സിപിഎമ്മിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. എന്നാൽ, സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നില്ലെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.