ഉത്തരാഖണ്ഡ് ദുരന്തത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു

0
22

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ഇതുവരെ 60 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഫെബ്രുവരി ഏഴിനായിരുന്നു ദുരന്തമുണ്ടായത്.

പൊലീസ്, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നത്.ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്ഥിരീകരിണം.

തപോവനിലെ തുരങ്കത്തിൽനിന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളാണ് കാണാതായവരിൽ കൂടുതലും. രണ്ട് ജലവൈദ്യുത പദ്ധതികളും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.