ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലശ്ശേരിയില്‍ ഇന്ന് തിരിതെളിയും

0
69

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തിരിതെളിയും. തലശ്ശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 1500 പ്രതിനിധികള്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ലിബര്‍ട്ടി പാരഡൈസ് കോംപ്ലക്‌സ് ഉള്‍പ്പടെ വേദികള്‍ ഒരുങ്ങി കഴിഞ്ഞു. ആദ്യമായാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലശ്ശേരി വേദിയാകുന്നത്. നഗരത്തിലെ വിവിധ തിയേറ്ററുകളിലായി 1199 സീറ്റുകളാണ് സജീകരിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകുതി സീറ്റുകളില്‍ മാത്രമാണ് പ്രവേശനം.
മുപ്പതില്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് മേളക്കെത്തുന്നത്.

മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങള്‍ മാറ്റുരക്കും . ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി , ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മലയാള ചിത്രങ്ങള്‍ .

ലിബര്‍ട്ടി കോംപ്ലെക്‌സിലെ 5 സ്‌ക്രീനുകളിലും ലിബര്‍ട്ടി മൂവീ ഹൗസിലുമായിട്ടാണ് മേളയിലെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.