നിഷാ പുരുഷോത്തമൻ മത്സരിക്കുമോ, മനോരമയിൽ ആശങ്ക

0
106

മലയാള മനോരമയിലെ പ്രധാന അവതാരക നിഷാ പുരുഷോത്തമൻ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ ശക്തമായതോടെ ആശങ്കയിലാണ് മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ.

നിഷാ പുരുഷോത്തമനെ ഇടുക്കിയിലെ പീരുമേട് കോൺ​ഗ്രസ് സ്ഥാനാർത്ഥിയാക്കാൻ തത്ത്വത്തിൽ ധാരണയായി എന്നായിരുന്നു വാർത്തകൾ. നിഷാ പുരുഷോത്തമൻ സമ്മതംമൂളിയതായി കോൺ​ഗ്രസ് നേതാക്കളും പറഞ്ഞിരുന്നു.

എന്നാൽ നിഷാ പുരുഷോത്തമൻ മത്സരിക്കുന്നതിനെ ആശങ്കയോടെയാണ് മനോരമയിലെ മുതിർന്നവർ കാണുന്നത്. നിഷാ പുരുഷോത്തമന്റെ സ്ഥാനാർത്ഥിത്വമുണ്ടായാൽ മനോരമയുടെ അവശേഷിക്കുന്ന ക്രെഡിബിലിറ്റിയെല്ലാം പൂർണമായും ഇല്ലാതാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ചാനലിലെ സുപ്രാധാനമായ ചർച്ച പരിപാടിനയിക്കുന്ന നിഷ പുരുഷോത്തമൻ ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി വരുന്നത് ആ പരിപാടിയേയും ബാധിക്കുമെന്ന് മനോരമയിലെ മുതിർന്നവർ വിലയിരുത്തുന്നു. ഇത്രയും നാൾ നിഷക്കെതിരെ സിപിഐഎം പ്രതിനിധികൾ ഉന്നയിച്ച ആരോപണം ശരിയാകുമെന്ന് ഇതോടെ തെളിയുമെന്നാണ് ഇവർ പറയുന്നത്.

സിപിഐഎം പ്രതിനിധികളോട് മോശമായി സംസാരിക്കുകയും അവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന നിഷയുടെ സമീപനം ഏറെ വിമർശിക്കപ്പെട്ടതാണ്. നിഷ മത്സരിച്ചാൽ അത് കോൺ​ഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ചെയ്തതാണ് എന്ന് ജനം വിശ്വസിക്കും. ഇത് ആ പരിപാടിയുടെ വിശ്വാസ്യത തകർക്കും.

ബാർക്ക് തിരിച്ചു വന്നാൽ റേറ്റിങ്ങിൽ താഴെയാകും സ്ഥാനം അത് മാർക്കറ്റിങ്ങിനേയും ബാധിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കപ്പെടണമെന്ന അഭിപ്രായം പലരും പങ്കുവെയ്ക്കുന്നുണ്ടത്രേ.എന്നാൽ മനോരമയിലുള്ള ആരോടും നിഷ ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല.