പി ജെ ജോസഫിന് വീണ്ടും തിരിച്ചടി, രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ

0
87

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്.പി ജെ ജോസഫ് രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമ‍ർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി.

കേരള കോൺഗ്രസ് എമ്മിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട്.

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ ഉത്തരവിനെതിരെയായിരുന്നു പി.ജെ. ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

അപ്പീൽ പരിഗണിച്ച ബെഞ്ച് പി.ജെ. ജോസഫിന്റെ വാദങ്ങൾ തള്ളുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് തന്നെയാണ് കോടതി ഉത്തരവിട്ടു. പി.ജെ. ജോസഫിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബർ 20 നാണ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി വച്ചത്.

ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നില്ലാ എന്ന വിലയിരുത്തലിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.