ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി

0
87

ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)നെയാണ് തട്ടികൊണ്ട്‌പോയത്‌.പുലർച്ചെ രണ്ട് മണിയോടെ ഇരുപതോളം ആളുകൾ വീട് ആക്രമിക്കുയായിരുന്നു. ബിന്ദു ദുബായിയിൽ നാല് ദിവസം മുൻപാണ് നാട്ടിലെത്തിയത്.

സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന്‌ പൊലീസ്‌ സംശയിക്കുന്നു.ഗൾഫിൽ നിന്ന്‌ എത്തിയത്‌ മുതൽ ബിന്ദു സംഘത്തിന്റെ പിടിയിൽ ആയിരുന്നു എന്ന്‌ സംശയിക്കുന്നു. സ്വർണം തന്നുവിട്ടിട്ടുണ്ടോ എന്ന്‌ തിരക്കി ചിലർ വീട്ടിലെത്തിയതായും പറയുന്നു. ആക്രമണത്തിൽ വീട്ടുകാർക്കും പരിക്കേറ്റു.