രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടുന്ന കാടൻ നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ല: എ വിജയരാഘവൻ

0
95

രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടുന്ന കാടൻ നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർക്കോട് ബിജെപി ജാഥയിൽ യോഗി ആദിത്യനാഥിന്റെ തീവ്ര അജണ്ടയാണ്‌ പ്രഖ്യാപിച്ചത്‌.

കേരളത്തിൽ അധികാരത്തിൽ വന്നാൽ ലൗ ജിഹാദിനെ തടയാൻ നിയമനിർമ്മാണം നടത്തുമെന്നാണ് വാഗ്ദാനം. ലൗ ജിഹാദ്‌ എന്ന പ്രയോഗം തന്നെ ന്യൂനപക്ഷ വിരുദ്ധവും മുസ്ലീം വിരുദ്ധവുമാണ്‌. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും വേട്ടയാടാനുമാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌.

ലൗജിഹാദ്‌ ഇല്ല എന്നും കെട്ടിച്ചമച്ചതാണെന്നും കോടതിതന്നെ വ്യക്തമാക്കിയതാണ്‌. സംഘപരിവാരുണ്ടാക്കിയ പ്രചാരവേലയാണിത്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാക്കിയ ഇത്തരം കാടൻ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌.

ന്യൂനപക്ഷത്തെ വേട്ടയാടാൻ നിയമമുണ്ടാക്കുന്ന രീതി കേരളത്തിൽ ഇല്ല.പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി നിലപാട്‌ വ്യക്തമാക്കിയിതാണ്‌. സംസ്ഥാന നിയമം നടപ്പിലാക്കില്ലെന്ന്‌ പറഞ്ഞിട്ടുണ്ട്‌.ബിജെപിയുടെ നയവൈകല്യത്തിന്റെ ദുരന്തം ജനമിപ്പോൾ അനുഭവിക്കുന്നു.

പെട്രോൾ വില നൂറിലെത്തി. ജനങ്ങൾ വലിയ പ്രയാസത്തിലാണ്‌. ജനങ്ങളെയും സാധാരണക്കാരെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കാതെയാണ് ലൗ ജിഹാദിനെക്കുറിച്ച് ബിജെപി പറയുന്നത്‌. ന്യൂനപക്ഷങ്ങൾ ഏറ്റവും അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന സംസ്ഥാനമാണ്‌ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ്‌.

പശുവിന്റെ പേരിൽ ദളിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും കൊല്ലുകയുംചെയ്യുന്നു. ഇത്‌ കേരളത്തിൽ നടക്കില്ലെന്ന കാര്യം ബിജെപി നേതാക്കൾ ഒഴിവുള്ള സമയത്ത്‌ യോഗി ആദിത്യനാഥിനോട്‌ പറഞ്ഞുകൊടുക്കുന്നണത്‌ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് അന്വേഷിക്കും