യുണൈറ്റഡിന് തകർപ്പൻ ജയം; ബാഴ്സയ്ക്ക് സമനില

0
72

യൂറോപ്പിലെ ലീ​ഗുകളിൽ ഇന്നലെ നടന്ന പ്രധാനപോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ ക്ലബുകൾക്ക് ജയം. മാഞ്ചസ്റ്റർ സിറ്റി ആഴ്സനലിനെ തോൽപ്പിച്ചപ്പോൾ യുണൈറ്റഡ് ന്യൂകാസിലിനെ തകർത്തു. സ്പെയിനിലെ ലാ ലി​ഗയിൽ ഇതേസമയം സൂപ്പർക്ലബ് ബാഴ്സലോണ സമനില നേടി.

ഇം​ഗ്ലണ്ടിലെ ആവേശപ്പോരാട്ടങ്ങളിലൊന്നിൽ എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു സിറ്റിയുടെ ജയം. ആഴ്സനലിന്റെ മൈതാനത്ത് നടന്ന ഈ മത്സരത്തിൽ റഹീം സ്റ്റെർലിങ്ങാണ് സിറ്റിക്കായി വിജയ​ഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ന്യൂകാസിലിനെ വീഴ്ത്തിയത്. മാർക്കസ് റാഷ്ഫോർഡ്, ഡാനിയൽ ജെയിംസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ​ഗോളുകൾ നേടി. അലൻ സെയിന്റെ മാക്സിമിനാണ് ന്യൂകാസിലിനായി ഏക​ഗോൾ നേടിയത്.

ലാ ലി​ഗയിൽ കാഡിസാണ് ബാഴ്സയെ ,സമനിലയിൽ തളച്ചത്. ഇരുകൂട്ടരും ഓരോ ​ഗോൾ വീതം നേടി. ബാഴ്സയ്ക്കായി പെനാൽറ്റിയിലൂടെ ​ഗോൾ നേടിയപ്പോൾ കാഡിസിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത് അലക്സ് ഫെർണാണ്ടസാണ്.