സർക്കാർ സാധാരണക്കാരെ ഒപ്പം ചേർത്തുനിർത്തി , കോൺഗ്രസ് ജനങ്ങളെ വർഗീയമായി ചേരി തിരിക്കുന്നു : എ വിജയരാഘവൻ

0
72

സംസ്ഥാന സർക്കാർ സാധാരണക്കാരെ ഒപ്പം ചേർത്തുനിർത്തിയെന്നും സർക്കാരിന്റെ ജനപിന്തുണ ഓരോ ദിവസവും വർധിക്കുകയാണെന്നും എ വിജയരാഘവൻ. മലപ്പുറം ജില്ലയിൽ ആവേശകരമായ സ്വീകരണമാണ് വികസന മുന്നേറ്റ ജാഥക്ക് ലഭിച്ചത്.എൽ ഡി എഫ് സർക്കാരിനുള്ള ജനസ്വീകാര്യതയാണ് ഇത് തെളിയിക്കുന്നതെന്നും ജനങ്ങൾ വികസന പ്രവർത്തനങ്ങൾക്കൊപ്പം എന്ന് തെളിയിക്കുന്നതാണ് സ്വീകരണം ഓരോന്നുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ യു ഡി എഫ് പൂർണമായും ശിഥിലീകരണത്തിലേക്ക് പോകും.ബി ജെ പി യോട് അയവേറിയ സമീപനമാണ് കോൺഗ്രസിൻ്റേത്. രാഷ്ട്രീയമായി ഒന്നും പറയാൻ കോൺഗ്രസിന്നാകുന്നില്ല. വർഗീയതയുടെ മറുതല എന്നത് ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് തെളിയിക്കുന്നത്.

ജനങ്ങളെ വർഗീയമായി ചേരി തിരിക്കുകയാണ് കോൺഗ്രസ്. മൃദു ഹിന്ദുത്വവും മത രാഷ്ട്രവാദവും കൂടിക്കെട്ടി കൊണ്ടു പോകുകയാണ് കോൺഗ്രസ്.തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണോ ഇപ്പോഴും കോൺഗ്രസ് തുടരുന്നതെന്നും അദ്ദേഹം സൂചിപ്പിചു.

ബി ജെ പി ജാഥ ഉദ്ഘാടനം ചെയ്ത യോഗി ആദിത്യനാഥ് വർഗീയത വളർത്താനാണ് ശ്രമിക്കുന്നത്.ലൗ ജിഹാദ് എന്നൊന്നില്ല എന്നിരിക്കെ അത് വീണ്ടും കുത്തിപ്പൊക്കി ആശങ്ക വളർത്താനാണ് ബി ജെ പി ശ്രമം. ബിജെപിയുടെ സാമ്പത്തിക നയ വൈകല്യം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യവും സംസാരിക്കാതെയാണ് ബി ജെ പി ഇപ്പോൾ ലൗ ജിഹാദ് ഉയർത്തിക്കൊണ്ടു വരുന്നതെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

സമരങ്ങൾ ഉണ്ടാകണം. എന്നാൽ ഒരു പ്രത്യേക ലക്ഷ്യത്തോടെ നടത്തുന്ന സമരത്തിന് പിന്നിൽ മറ്റു ചില അജണ്ടകൾ ഉണ്ട്.അതാണ് ഇപ്പോൾ ഉദ്യോഗാർഥികളുടെ സമരത്തിന് പിന്നിൽ.തിരുവനന്തപുരത്ത് ചിലർ നടത്തുന്ന സമരത്തിൽ ഉന്നയിക്കുന്നത് അപ്രായോഗികമായ കാര്യങ്ങളാണ്.

വർഗീയതക്കെതിരെ കർശന നിലപാട് കൈക്കൊള്ളുന്നത് ഇടതുപക്ഷമാണ്. എൽ ഡി എഫ് അധികാരത്തിൽ വന്നശേഷം മുമ്പെങ്ങും ഇല്ലാത്ത തരത്തിൽ നിയമനം നടത്തി.എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് എന്ത് തെളിവാണുള്ളത്. ഓരോ ദിവസവും യുക്തിയില്ലാതെ ഓരോ കാര്യം പറയുകയാണ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ഉയർത്തുന്ന ആരോപണങ്ങൾക്കു പിന്നിൽ നടന്നത് വലിയ ഗൂഢാലോചനയാണ്.അവാസ്തവമായ കാര്യങ്ങൾ കൊണ്ടു നാന്ന് പ്രചരിപ്പിക്കുന്നതെന്നും എ വിജയരാഘവൻ ആവർത്തിച്ച്.സിപിഐ എം ജില്ലാ സെക്രട്ടറി ഇ എം മോഹൻദാസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.