കോവിഡ്: കുവൈറ്റിലേക്കുളള വിദേശികളുടെ പ്രവേശനിക്കാനുള്ള വിലക്ക് വീണ്ടും നീട്ടി

0
72

കുവൈറ്റിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്നു തുടങ്ങി വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കുകയായിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം നൽകില്ല. കൊവിഡ് പടരുന്ന പശ്ചാത്തലം വിലയിരുത്തിയാണ് തീരുമാനം.

എന്നാൽ നിലവിൽ ഏർപ്പെടുത്തിയ വിലക്ക് എന്നുവരെയാണെന്ന് അധികൃതർ അറിയിച്ചിട്ടില്ല. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും. ഇവർ ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റൈനിൽ കഴിയണം.