മ്യാൻന്മാർ സൈന്യത്തിൻറെ പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു

0
74

മ്യാൻമാർ സൈന്യത്തിൻറെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. ഞായറാഴ്ചയാണ് നടപടി എടുത്തത്. ഫെബ്രുവരി 1ന് മ്യാൻമാറിൽ നടന്ന പട്ടാള അട്ടിമറിയും തുടർന്ന് കഴിഞ്ഞ ദിവസം രണ്ട് പൗന്മാർ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടതിന് പുറമേയാണ് ഫേസ്ബുക്കിൻറെ നടപടി.

“ടട്ട്മഡ” എന്ന് അറിയപ്പെടുന്ന മ്യാൻമാർ സൈന്യത്തിൻറെ ‘ട്രൂ ന്യൂസ്’ എന്ന പേജാണ് ഇപ്പോൾ ഫേസ്ബുക് ഡിലീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ‍ സംഭവത്തോട് പ്രതികരിക്കാൻ മ്യാൻമാർ സൈന്യം തയ്യാറായില്ല. ശനിയാഴ്ച പ്രക്ഷോഭകാരികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പ്രക്ഷോഭകാരികള് കൊല്ലപ്പെട്ടിരുന്നു.