മോഡി സർക്കാർ കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്കിങ്ങ് മേഖലയിലെ ഒൻപത് സംഘടകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് റിസർവ് ബാങ്കിന് മുന്നിൽ സംഘടിപ്പിച്ച യുണൈറ്റഡ് ഫോറം ധർണ്ണ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.കെ.എൻ.ഹരിലാൽ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽ കുമാർ , ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോർജ്ജ്, കെ.എസ്.കൃഷ്ണ(എ. ഐ.ബി.ഐ.ഇ), ശ്രീനാഥ് ഇന്ദുചൂഡൻ(എ. ഐ.ബി.ഒ. സി), അഖിൽ(എൻ.സി.ബി.ഇ), എച്ച്.വിനോദ് കുമാർ(എ. ഐ.ബി.ഒ. എ), വി.അനന്തകൃഷ്ണൻ(ബി.ഇ. എഫ്.ഐ), കൃഷ്ണകുമാർ(ഐ.എൻ.ബി.ഒ. സി) തുടങ്ങിയവർ സംസാരിച്ചു. യുണൈറ്റഡ് ഫോറം സംസ്ഥാന കൺവീനർ സി.ഡി. ജോസൻ അധ്യക്ഷനായി. ജില്ലാ കൺവീനർ വി.ജെ.വൈശാഖ് സ്വാഗതവും എ.കെ.ബി.ഇ. എഫ് ജില്ലാ സെക്രട്ടറി ഷാഫി നന്ദിയും പറഞ്ഞു.