ദൃശ്യം-2 വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു

0
84

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ്​ സം​വി​​ധാ​നം ചെ​യ്ത പുതിയ സിനിമ ‘ദൃ​ശ്യം 2’ ചോർന്നു. സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്.

സിനിമ ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. മലയാളത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ആദ്യ സൂപ്പർ സ്റ്റാർ ചിത്രമാണ് ദൃശ്യം 2.എന്നാൽ നിർമാതാക്കളുടെ ഭാഗത്ത് ഇതിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.