Wednesday
17 December 2025
30.8 C
Kerala
HomeKeralaസാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കാൻ വിദ്യാർഥികൾ പ്രാപ്‌തരാകണം: കെ കെ ശൈലജ

സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കാൻ വിദ്യാർഥികൾ പ്രാപ്‌തരാകണം: കെ കെ ശൈലജ

സമൂഹത്തിൽ സാമൂഹ്യ–രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കാനും വിദ്യാർഥികൾ പ്രാപ്തരാകണമെന്നും സാമൂഹ്യ പ്രതിബദ്ധതയും സമത്വബോധവുമുള്ള പൗരൻമാരായി വളരാനും കൃത്യമായ നിലപാടുകൾ സ്വീകരിക്കാനും കഴിയണമെന്നും മന്ത്രി കെ കെ ശൈലജ. 2020 –2021 കേരള സർവകലാശാലാ യൂണിയന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ അനിലാ രാജു യോഗത്തിൽ അധ്യക്ഷയായി. യൂണിയൻ ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. മുൻ സർവകലാശാലാ യൂണിയൻ ഭാരവാഹിയായിരുന്ന പി ബിജുവിന്റെ അനുസ്മരണ പ്രമേയം യൂണിയൻ വൈസ് ചെയർപേഴ്‌സൺ പി ബി ശ്രുതി അവതരിപ്പിച്ചു.

സിനിമാ സംവിധായകൻ ആർ എസ് വിമൽ, യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം, ട്രാൻസ്‌ജെൻഡർ പ്രതിനിധി പി എസ് പ്രിയ, സിൻഡിക്കറ്റ് അംഗം ലളിത ടീച്ചർ, യൂണിയൻ വൈസ് ചെയർപേഴ്‌സൺ ഐഷാ ബാബു എന്നിവർ സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments