സ്വർണം കടത്തിയത് തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനാവില്ലെന്ന് ഹൈക്കോടതി

0
76

സ്വർണകള്ളക്കടത്തിൽ തീവ്രവാദമെവിടെയെന്ന് ഹൈക്കോടതി. സ്വർണം കടത്തിയത് തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നികുതി അടക്കാതെയുള്ള കടത്ത് എങ്ങനെ യു.എ.പി.എയുടെ പരിധിയിൽ വരുമെന്നും ഹൈക്കോടതി എൻ.ഐ.എയോട് ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. സാമ്പത്തിക ലാഭത്തിന് പ്രതികളെ ഉപകരണമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്. നിലവിലെ തെളിവുകൾ പ്രകാരം സ്വർണ്ണക്കടത്ത് യു.എ.പി.എയുടെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതിനിരീക്ഷിച്ചു. യു.എ.പി.എ യുടെ 15-ആം വകുപ്പ് വ്യാഖ്യാനിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.