BREAKING..അക്രമ സമരം തിരിച്ചടിച്ചു; ക്രിമിനൽ സംഘങ്ങളെ ഒളിവുകേന്ദ്രങ്ങളിലേയ്ക്ക് മാറ്റി കോൺഗ്രസ് നേതൃത്വം

0
95

തലസ്ഥാനത്ത് ഇന്നലെ നടത്തിയ അക്രമസമരം തിരിച്ചടിയായെന്ന് കോൺഗ്രസ് വിലയിരുത്തൽ. പോലീസുകാരെ ക്രിമിനലുകൾ വളഞ്ഞിട്ട് തല്ലിയ ദൃശ്യങ്ങൾ പുറത്തുവന്നത് തിരിച്ചടിയായി എന്ന് നേതാക്കൾ വിലയിരുത്തുന്നു. സമരത്തിൽ ബോധപൂർവ്വം അക്രമം ഉണ്ടാക്കി എന്ന പ്രതീതി ഇത് ഉണ്ടാക്കി എന്ന് കോൺഗ്രസ് നേതാക്കൾ വിലയിരുത്തി.

വനിതാ നേതാക്കൾക്കെതിരെ സമരത്തിലെ ചിലർ അക്രമം കാണിച്ചത് പുറത്തുവന്നതും നാണക്കേടായി എന്ന് ചില കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. വനിതാ പൊലീസിനെ അസഭ്യം പറഞ്ഞ നടപടി തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തിരിച്ചടി ഉണ്ടാക്കിയെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തലസ്ഥാനത്ത് തുടർന്ന് ക്രിമിനൽ സംഘങ്ങളോട് തിരിച്ചുപോകാൻ നേതൃത്വം നിർദ്ദേശിച്ചത്. രമേശ് ചെന്നിത്തലയുടെ ജാഥയ്ക്ക് ശേഷം ഇനി ഇത്തരം സമരങ്ങൾ മതി എന്ന നിർദ്ദേശവും ഇവർക്ക് നൽകിയിട്ടുണ്ട് .

അതേസമയം അക്രമ സമരത്തോടെ ഉദ്യോഗാർത്ഥികളും തങ്ങൾക്കെതിരായി എന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. ഉദ്യോഗാർത്ഥികളെ കേസിൽ കുടുക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തി എന്ന് ഒരു വിഭാഗത്തിന് വികാരമുണ്ട്. മാത്രവുമല്ല ഉദ്യോഗാർഥികളുടെ സമരപ്പന്തലിലേക്ക് പോലീസിനെ എത്തിക്കാൻ ശ്രമിച്ചു എന്ന വാർത്ത പുറത്തുവന്നതും ക്ഷീണമായി.
ഉദ്യോഗാർത്ഥികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ചില കോൺഗ്രസ് നേതാക്കൾ നടത്തി. എന്നാൽ പലരും ഇതിനു വഴങ്ങുന്നില്ല തങ്ങളെ കേസിൽ പെടുത്തി തങ്ങളുടെ ഭാവി ഇല്ലാതാക്കാൻ ശ്രമിച്ചത് എന്തിനാണ് എന്ന ചോദ്യം യൂത്ത് കോൺഗ്രസ് നേതാക്കളോടും ഉദ്യോഗാർത്ഥികൾ ചോദിക്കുകയാണ്.