ഇന്ധനവില; സർവീസ് നിർത്തുമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ

0
50

കുതിച്ചുയരുന്ന ഇന്ധന വില വർധന മൂലം സർവീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ 50 ബസുകൾ സർവീസ് നിർത്തി. ഇന്ധന വില ഇനിയും കൂടിയാൽ ബാക്കിയുള്ള സർവീസുകൾ കൂടി നിർത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകൾ

കോവിഡിനെ തുടർന്ന് സ്വകാര്യ ബസുകൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തിൽ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയർന്നത്. നഷ്ടം സഹിക്കാനാകാതെ ഒരു മാസത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം 50 ബസുകൾ സർവീസ് നിർത്തി. ഇപ്പോഴത്തെ വിലയ്ക്ക് ഡീസൽ അടിച്ചു സർവീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാട്.

ഇന്ധന വിലയുടെ പേരിലുള്ള കൊള്ളക്കെതിരെ ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ ബസ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.