Wednesday
17 December 2025
30.8 C
Kerala
HomePoliticsമാണി സി കാപ്പനെ യുഡിഎഫിലേക്ക്‌ സ്വീകരിക്കുന്നത് നയങ്ങൾ പരിശോധിച്ച ശേഷം : മുല്ലപ്പള്ളി രാമചന്ദ്രൻ

മാണി സി കാപ്പനെ യുഡിഎഫിലേക്ക്‌ സ്വീകരിക്കുന്നത് നയങ്ങൾ പരിശോധിച്ച ശേഷം : മുല്ലപ്പള്ളി രാമചന്ദ്രൻ

എൻസിപി വിട്ട മാണി സി കാപ്പനെ യുഡിഎഫ് സ്വീകരിക്കുന്നത് പാർട്ടിയുടെ നയങ്ങൾ പരിശോധിച്ച ശേഷം മാത്രമാകുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ.

എൻസിപി വിട്ട മാണി സി കാപ്പനെ യുഡിഎഫിലേക്ക്‌ സ്വീകരിക്കുന്നത് നയങ്ങൾ പരിശോധിച്ച ശേഷം മാത്രമാകുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. കാപ്പനെ ഘടകകക്ഷി ആക്കുന്നതിൽ ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല.

കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഘടകകക്ഷിയായി യുഡിഎഫിൽ ചേരുമെന്നാണ്‌ കാപ്പൻ പറഞ്ഞിരുന്നത്‌.

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശബരിമല പ്രചാരണ വിഷയമാക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കോൺഗ്രസിന്റെ അവകാശമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുന്നണി വിട്ട എൽജെഡിയുടെ സീറ്റുകൾ കോൺഗ്രസിന് അവകാശപ്പെട്ടതാണ്.

കെ മുരളീധരനെ കോൺഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്ത ശേഷം മാത്രമാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെത് അപകടകരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.കണ്ടെത്തിയത്.

RELATED ARTICLES

Most Popular

Recent Comments