ഞാന്‍ കമ്മ്യൂണിസ്റ്റെന്ന് പറഞ്ഞപ്പോൾ തിലകന് നോട്ടീസ്; ഇടവേള ബാബുവിന് കോൺഗ്രസാകാം; തുറന്നടിച്ച് ഷമ്മിതിലകൻ

0
81

മുൻ‌പ് തിലകൻ താനൊരു കമ്മ്യൂസിറ്റാണ് എന്ന് പറഞ്ഞതിന് വിശദീകരണം ചോദിച്ച അമ്മ സംഘടന ഇടവേള ബാബുവടക്കമുള്ളവർ കോൺ​ഗ്രസിൽ ചേരുമ്പോൾ കൈകെട്ടി നോക്കിൽ നിൽക്കുന്നതിന് വിമർശിച്ച് ഷമ്മി തിലകൻ. ഞാന്‍ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതിപക്ഷനേതാവ്..; ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..? എന്നാണ് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചത് അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? എന്നും അദ്ദേഹം കൂട്ടിചേർത്തു.

കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ കൂട്ടായ്മ ശക്തമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സിനിമ താരങ്ങളെ തങ്ങളിലേക്ക് ചേർത്ത് കൺകെട്ട് വിദ്യക്കൊരുങ്ങുന്നത്. ഇത്തരമൊരു നീക്കത്തിലേക്ക് എത്തുന്നത്.

കുറിപ്പിന്റെ പൂർണരൂപം

#ഞാൻ_കമ്മ്യൂണിസ്റ്റാണ്..!
എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ #പ്രതി പക്ഷനേതാവ്..; #ഞാൻ_കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!🤪