Wednesday
17 December 2025
30.8 C
Kerala
HomeWorldഗാൽവൻ ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ചൈന

ഗാൽവൻ ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ചൈന

ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2020 ജൂണിലാണ് ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ചെന്‍ ഹോങ്ജുന്‍, ചെന്‍ ഷിയാങ്റോങ്, ഷിയാവോ സിയുവാന്‍, വാങ് ഴുവോറന്‍ എന്നിവര്‍ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാലുപേരിലൊരാളായ ചെന്നിന് മരണാനന്തര ബഹുമതിയായ ”ഗാര്‍ഡിയന്‍ ഓഫ് ഫ്രോണ്ടിയര്‍ ഹീറോ” എന്ന പദവി നല്‍കി ചൈന ആദരിച്ചു. മറ്റ് മൂന്ന് പേര്‍ക്കും ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകവും നല്‍കി. ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യുവരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഴുവന്‍ സൈനികരുടെയും പേരു വിവരങ്ങളും പുറത്തുവിട്ടിരുന്നു.

വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ച് ചൈനീസ് സേന ഇന്ത്യന്‍ സേനയെ അന്നാക്രമിച്ചത്. തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നില്ല.

1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. അമേരിക്കന്‍-റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം നല്‍കിയത്. എന്നാല്‍ ചൈന ഇതുവരെയും ഇത് സ്ഥിരീകരിച്ചിട്ടില്ല

RELATED ARTICLES

Most Popular

Recent Comments