വൈറൽ ആയത് എം.ടി സുലേഖയുടെ പോസ്റ്റല്ല, പോസ്റ്റിലെ കമന്റ് ഉത്തരമില്ലാത്ത ചോദ്യങ്ങൾ

0
87

അനധികൃത നിയമനത്തിന് എതിരെ സമരം ചെയ്യുന്ന ശബരിനാഥൻ എം എൽ എ യുടെ ‘അമ്മ എം.ടി സുലേഖയുടെ അനധികൃത നിയമനം വീണ്ടും ചർച്ചയായതോടെയാണ് ന്യായീകരണവുമായി എം.ടി സുലേഖ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. എന്നാൽ പോസ്റ്റിനേക്കാൾ പോസ്റ്റിലെ കമന്റ് വൈറലായി.

ജി.കാർത്തികേയൻ സ്‌പീക്കറായി ഇരിക്കെ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. ജി.കാർത്തികേയന്റെ സഹോദരന്മാർക്ക് നൽകിയ അനധികൃത നിയമങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

 

ജി.കാർത്തികേയന്റെ വീട്ടിൽ സഹായിയായിരുന്ന വ്യക്തിയെ രാജീവ് ഗാന്ധി സെന്ററിൽ അനധികൃതമായി നിയമനം നൽകിയതും പുറത്ത് വന്നു. പൊതു ജനങ്ങളാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം.ടി സുലേഖയുടെ പോസ്റ്റിൽ കമന്റുകൾ ചെയ്തത്.

കൂടാതെ സർക്കാർ ആനുകൂല്യം പരമാവധി നേടിയെടുക്കാൻ ജി.കാർത്തികേയനും കുടുംബവും നടത്തിയ ധാർമ്മികതയില്ലാത്ത കാര്യങ്ങളും പുറത്ത് വന്നു.

നാട് നന്നാക്കലല്ല കുടുംബം നന്നാക്കലാണ് തന്റെ മുഖ്യ ലക്ഷ്യമെന്ന് ഇപ്പോൾ സമരം നടത്തുന്ന എം. എൽ. എ അന്ന് പറഞ്ഞത് ഓർത്തെടുത്തായിരുന്നു ജി.കാർത്തികേയന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ കമന്റ്.

 

 

 

 

 

 

 

 

 

 

 

 

ഇതോടെ എം എൽ എ യുടെയും കുടുംബത്തിന്റെയും സ്വജനപക്ഷ നിലപാടും അനധികൃത നിയമനങ്ങളും വെളിച്ചത്തായി. ഇത്തരത്തിൽ പിൻവാതിൽ നിയമനങ്ങൾ നടത്തിയ ആളുകളാണ് ഇപ്പോൾ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.