അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല: എ.കെ. ബാലൻ

0
78

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

“നടൻ സലീംകുമാർ തന്നെ അവഗണിച്ചു എന്നു പറഞ്ഞ് രംഗത്തുവന്നു. ഇക്കാര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ വിശദീകരണം നൽകിയിട്ടുണ്ട്”മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ക്ഷമാപണം നടത്തുന്നുവെന്നു പറഞ്ഞുകഴിഞ്ഞ്, പിന്നീട് അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.