മനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്‌കയെ കാണ്മാനില്ല

0
42

കടയ്ക്കാവൂർ ശങ്കരംതാഴം സ്വദേശിനിയായ സുലേഖയെയാണ് കാണാതായിരുന്നത്. മനസികാസ്വാസ്ഥ്യമുള്ള സുലേഖ ഇടയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിപോകുമെങ്കിലും ഒരു ദിവസത്തിനുള്ളിൽ തന്നെ മടങ്ങി വരികയും ചെയ്യാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഇത്തവണ വീട് വിട്ട് പോയിട്ട് ഒരാഴ്ചയായിട്ടും മടങ്ങി വന്നിട്ടില്ല.ഫെബ്രുവരി പതിനൊന്ന് മുതലാണ് സുലേഖയെ കാണാതായത്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം പുരോഗമിക്കുന്നുണ്ടെകിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറിയതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്.

തമ്പാനൂർ പോലീസിലും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ചിത്രത്തിൽ കാണുന്നത് സുലേഖയുടെ സമീപകാല ചിത്രമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8921748196, +919446285054 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.