ആലപ്പുഴ ജില്ലാ പഞ്ചായത്തിനും കൊല്ലം കോർപ്പറേഷനും ‘ആർദ്രകേരളം’ പുരസ്‌കാരം

0
56

സർക്കാരിന്റെ നവകേരള കർമ്മ പരിപാടികളിലൊന്നായ ആർദ്രം മിഷൻ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നൽകുന്ന 2018-19 വർഷത്തെ ആർദ്രകേരളം പുരസ്‌കാരം മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ആർദ്രകേരളം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും, മുനിസിപ്പൽ കോർപ്പറേഷനുകൾക്കും സംസ്ഥാനതല അവാർഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാതല അവാർഡുകളുമാണ് നൽകുന്നത്.

ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ, ഓൺലൈൻ റിപ്പോർട്ടിംഗ്, ഫീൽഡ്തല പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2018- ‐19 വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ ആരോഗ്യ അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

പുരസ്‌കാരത്തിന് അർഹരായ ജില്ലാ പഞ്ചായത്ത് / കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ 2018-19 ലെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

ആർദ്ര കേരളം പുരസ്‌കാരം 2018 – 2019

സംസ്ഥാനതല അവാർഡ് – ഒന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – ആലപ്പുഴ (10 ലക്ഷം രൂപ)
2. കോർപ്പറേഷൻ – കൊല്ലം കോർപ്പറേഷൻ ( 10 ലക്ഷം)
3. മുനിസിപ്പാലിറ്റി – മണക്കാട്, പാലക്കാട് (10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – ചിറയിൻകീഴ്, തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ഈസ്റ്റ് എല്ലേരി, കാസർഗോഡ് ജില്ല (10 ലക്ഷം രൂപ)

സംസ്ഥാനതല അവാർഡ് – രണ്ടാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – തിരുവനന്തപുരം (5 ലക്ഷം രൂപ)
2. കോർപ്പറേഷൻ – തൃശ്ശൂർ ( 5 ലക്ഷം)
3. മുനിസിപ്പാലിറ്റി – പട്ടാമ്പി, പാലക്കാട് ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – ചേർപ്പ്, തൃശ്ശൂർ ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ഒട്ടൂർ, തിരുവനന്തപുരം ജില്ല (7 ലക്ഷം രൂപ)

സംസ്ഥാനതല അവാർഡ് – മൂന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് – പത്തനംതിട്ട (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് – കൊട്ടാരക്കര, കൊല്ലം ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – മുളന്തുരുത്തി, എറണാകുളം ജില്ല (6 ലക്ഷം രൂപ)

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാർഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം പള്ളിച്ചൽ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുതാക്കൽ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ആര്യങ്കോട് (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം ആലപ്പാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ക്ലാപ്പന (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പവിത്രേശ്വരം (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ചെന്നീർക്കര (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കല്ലൂപ്പാറ (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം മാരാരിക്കുളം നോർത്ത് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുഹമ്മ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വീയ്യപുരം (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മറവൻതുരുത്ത് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തൃക്കൊടിത്താനം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വെളളാവൂർ (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം കരിമണ്ണൂർ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ഇടവെട്ടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പുറപ്പുഴ (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം ശ്രീമൂലനഗരം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മറാടി (2 ലക്ഷം രൂപ)

ത്യശ്ശൂർ

ഒന്നാം സ്ഥാനം തളിക്കുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മേലൂർ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പുന്നയൂർക്കുളം (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം മുതുതല (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തിരുവേഗപ്പുറ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം തിരുമിറ്റക്കോട് (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം ചോക്കാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ആലംകോട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കരുളായി ്(2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം മേപ്പയ്യൂർ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ഇടച്ചേരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അരിക്കുളം (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം അമ്പലവയൽ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തൊണ്ടർനാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മുപ്പൈനാട് (2 ലക്ഷം രൂപ)

കണ്ണൂർ

ഒന്നാം സ്ഥാനം അയ്യങ്കുന്ന് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പന്നിയന്നൂർ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പെരളശ്ശേരി (2 ലക്ഷം രൂപ)

കാസർഗോഡ്

ഒന്നാം സ്ഥാനം വെസ്റ്റ് എല്ലേരി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ബലാൽ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കിണാനൂർ കരിന്തലം (2 ലക്ഷം രൂപ)

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആർദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ, അനുബന്ധ മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്തുപകരുവാനും ആർദ്ര കേരള പുരസ്‌കാരം വഴി കഴിഞ്ഞിട്ടുണ്ട്.