ആവേശവും ആഘോഷവുമായി വികസന മുന്നേറ്റ ജാഥകൾ

0
67

‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനും സിപിഐ നേതാവ് ബിനോയി വിശ്വം എംപി നയിക്കുന്ന ‘വികസന മുന്നേറ്റ ജാഥയ്ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്.

കർഷകർക്കൊപ്പം സഞ്ചരിച്ച് അവരുടെ നിലനിൽപ്പിന് ഉറപ്പും വളർച്ചയ്ക്ക് വേഗവും നൽകിയ ഇടതു സർക്കാരിനൊപ്പം കാർഷിക മേഖല സമസ്തം ചേർന്നിരിക്കുന്നു എന്ന വിളംബരമായി വികസന മുന്നേറ്റ ജാഥകൾ.

സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി നയിക്കുന്ന തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ മലയോര നാട്ടിൽ ആഘോഷമായി. അടിമാലി പത്താംമൈലിലാണ് ഇടുക്കി ജില്ലയിലെ പര്യടനം ആരംഭിച്ചത്.

ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമനും സിപിഐ(എം) ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും ചേർന്ന് സ്വീകരിച്ചു. അടിമാലിയിൽ വർണാഭമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എ ഏലിയാസ് അധ്യക്ഷത വഹിച്ചു.

തുടർന്ന് നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വണ്ടിപ്പെരിയാറിൽ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു. നെടുങ്കണ്ടത്ത് സിപിഐ ജില്ലാ അസി. സെക്രട്ടറി സി യു ജോയി, കട്ടപ്പനയിൽ റോഷി അഗസ്റ്റിൻ എംഎൽഎ, വണ്ടിപ്പെരിയാറിൽ ഇ എസ് ബിജിമോൾ എംഎൽഎ എന്നിവർ അധ്യക്ഷത വഹിച്ചു.

 

ജാഥാ അംഗങ്ങളായ എം വി ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി വസന്തം, വി സുരേന്ദ്രൻപിള്ള, തോമസ് ചാഴിക്കാടൻ, സാബു ജോർജ്ജ്, വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി, മുൻ എംഎൽഎ എം വി മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്റ്റിൻ തുടങ്ങിയവരും മന്ത്രി എം എം മണി, എസ് രാജേന്ദ്രൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, മുൻ എം പി ജോയ്സ് ജോർജ്ജ് തുടങ്ങിയവരും സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ വടക്കൻ മേഖലാ ജാഥയെ കോഴിക്കോട് ജില്ലാ അതിർത്തിയായ അടിവാരത്ത് വരവേറ്റു. ഇന്ന് രാവിലെ പത്തിന് പേരാമ്പ്രയിൽ നിന്ന് പര്യടനം ആരംഭിക്കും. കൊയിലാണ്ടിയിലാണ് പര്യടനം അവസാനിക്കുന്നത്.