Wednesday
17 December 2025
31.8 C
Kerala
HomeKeralaകല്ലേറും കസേരയേറും അസഭ്യവർഷവും, വനിതാ പൊലീസിന് നേരെ കെ.എസ്.യു യൂത്ത് കോൺഗ്രസ് അക്രമം

കല്ലേറും കസേരയേറും അസഭ്യവർഷവും, വനിതാ പൊലീസിന് നേരെ കെ.എസ്.യു യൂത്ത് കോൺഗ്രസ് അക്രമം

സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് അരങ്ങേറിയത് കോൺഗ്രസിന്റെ ആസൂത്രിത കലാപ ശ്രമം. പോലീസുകാരെയും സമരം കിടക്കുന്ന ഉദ്യോഗാർത്ഥികളെയും ഒരു പോലെ ലക്‌ഷ്യം വെച്ചായിരുന്നു ഇന്നത്തെ കലാപനീക്കം.

ഉദ്യോഗാർത്ഥികളെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കുകയാണെന്ന് മനസ്സലാക്കിയതോടെ സമരത്തിന്റെ മുഖം രക്ഷിക്കാൻ കോൺഗ്രസ് ഉന്നത നേതാക്കളുടെ ഗൂഢാലോചനയിലാണ് ഇന്ന് കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം അഴിച്ചു വിട്ടത്.

സെക്രെട്ടറിയേറ്റ് ചാടിക്കടന്ന് പോലീസിനെ പ്രകോപിച്ചായിരിക്കുന്നു തുടക്കം. കെ എസ് യു സമരം എന്നാണ് പറഞ്ഞിരുന്നതെങ്കിലും യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, ഐ എൻ ടി യു സി പ്രവർത്തകരും ഇന്നത്തെ സമരത്തിൽ പങ്കെടുത്തിരുന്നു എന്ന് വ്യക്തം. വടികളും, കല്ലുമായെത്തിയ ഇക്കൂട്ടർ പൊലീസിന് നേരെ കല്ലേറും, അക്രമവും അഴിച്ചു വിട്ടു.

പെൺകുട്ടികളെ മുന്നിൽ നിർത്തി പിന്നിൽ നിന്നും യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ , വനിതാ പോലീസിനെ ആക്രമിച്ചു. അവർക്ക് നേരെ കസേരയേറും,കല്ലേറും നടത്തുകയും, നീളമുള്ള വാദികളുപയോഗിച്ച് ആക്രമിക്കുകയും അസഭ്യ വര്ഷം നടത്തുകയും ചെയ്തു.

ഇതോടെയാണ് പോലീസും പ്രതിരോധിച്ചത്. വനിതാ പോലീസിനെ ഉൾപ്പടെ ആക്രമിച്ച് തലസ്ഥാനത്ത് ചോരക്കളം ഒരുക്കാനാണ് കോൺഗ്രസിന്റെ നീക്കം. സമരത്തിന്പിന്നിൽ കലാപ നീക്കം ഉണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.

ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ ഉദ്യോഗാർഥികളുടെ സമരത്തിൽ നുഴഞ്ഞുകയറി ചോരക്കളിയാക്കാനാണ് കോൺഗ്രസിന്റെ നീക്ക. റാങ്ക് ലിസ്റ്റ് നീട്ടിയും പുതിയ തസ്തികകൾ സൃഷ്ടിച്ചും ഉദ്യോഗാർത്ഥികളോട് അനുഭാവ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനിടയിലാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ചോരക്കളിയും കലാപ നീക്കവും

RELATED ARTICLES

Most Popular

Recent Comments