കൈത്താങ്ങായി സർക്കാർ ,ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ

0
62

ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്നതിന് ഭരണാനുമതി നൽകി.

നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തവരുമായ അമ്മമാർക്ക് സ്ഥിരം വരുമാനം സാധ്യമാക്കുന്നതിനായാണ് ഒരു ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.

ആദ്യ ഘട്ടം ഒരു ജില്ലയിൽ 2 അമ്മമമാർക്ക് വീതം 28 അമ്മമാർക്കാണ് ഇലക്ട്രിക് ഓട്ടോ നൽകുന്നത്. ഇതിനായി 49 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകി. വാഹനത്തിന്റെ ടാക്‌സ്, ഇൻഷുറൻസ് തുടങ്ങിയവ അപേക്ഷകർ വഹിക്കേണ്ടതാണ്. വാഹനം ഗുണഭോക്താവിന്റെ പേരിൽ മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്നും ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ലെന്നുമുള്ള സാക്ഷ്യപത്രം സാമൂഹ്യനീതി ഡയറക്ടർ വാങ്ങി ആർ.ടി.ഒ.യ്ക്ക് നൽകുന്നതാണ്.

വാഹനം വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ഈട് വയ്ക്കുവാനോ പാടുള്ളതല്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വാഹനം തിരികെ പിടിച്ചെടുക്കുന്നതാണ്.