സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ വികസന പ്രവർത്തങ്ങളേ മറച്ചുപിടിക്കാൻ കലാപശ്രമവുമായി കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തലസ്ഥാനത്ത് ഉൾപ്പടെ ഇന്ന് നടന്ന അക്രമ സമരങ്ങളെ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുൻകൂട്ടി പദ്ധതിയിട്ടാണ് അക്രമങ്ങൾ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗാര്ഥികളോട് അനുഭാവപൂർണമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. റാങ്ക് ലിസ്റ്റ് നീട്ടിയും , പുതിയ നിരവധി തസ്തികകൾ സൃഷ്ടിച്ചും ഉദ്യോഗാര്ഥിപക്ഷ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിയ്ക്കുന്നത്.
പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനെ ചോരയിൽ മുക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷത്തിന്റെ മോഹം ഇതോടെ അവസാനിച്ചു. അതെ തുടർന്നാണ് ഉദ്യോഗാർത്ഥികളെ ചോരയിൽ മുക്കിയും പോലീസിനെ ആക്രമിച്ചും സമരത്തിൽ നൂഴഞ്ഞു കയറി കോൺഗ്രസ് കലാപത്തിന് കോപ്പുകൂട്ടുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.