ഉയര്‍ന്നു വരുന്ന മികച്ച 100 നേതാക്കളുടെ ടൈം മാഗസിന്റെ പട്ടികയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും

0
73

ലോകത്ത് ഉയര്‍ന്നു വരുന്ന മികച്ച 100 നേതാക്കളുടെ പട്ടികയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ടൈം മാഗസിന്റെ വാര്‍ഷിക പട്ടികയിലാണ് ആസാദ് ഇടം നേടിയത്. പട്ടികയിലുള്ള എല്ലാവരും ചരിത്രം സൃഷ്ടിക്കാന്‍ പോവുന്നവരാണെന്നാണ് ടൈം100 എഡിറ്റോറിയല്‍ ഡയറക്ടര്‍ ഡാന്‍ മക്‌സായി പറഞ്ഞത്.

‘ഭീം ആര്‍മി നേതാവായ 34 കാരനായ ആസാദ് വിദ്യാഭ്യാസത്തിലൂടെ ദളിതരെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹായിക്കുന്നതിന് സ്‌കൂളുകള്‍ നടത്തുകയും ജാതി അടിസ്ഥാനമാക്കിയുള്ള ആക്രമത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതാനായി മോട്ടോര്‍ ബൈക്കുകളിലെ സമരം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുകയും വിവേചനത്തിനെതിരെ പ്രക്ഷുബ്ദമായ സമരം നടത്തുകയും ചെയ്യുന്നു,’ ടൈം മാഗസിനില്‍ പറയുന്നു.

ഇന്ത്യന്‍ വംശജരായ അഞ്ച് പേരാണ് ഇത്തവണ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ട്വിറ്റര്‍ അഭിഭാഷക വിജയ ഗാഡ്ഡെ, യുകെ സാമ്പത്തിക മന്ത്രി റിഷി സുനക്, ഇന്‍സ്റ്റാകാര്‍ട്ട് സസ്ഥാപക അപൂര്‍വ മെഹ്ത, ഗെറ്റ് യുഎസ് പിപിഇ ഡയരക്ടര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ശിഖ ഗുപ്ത അപ്‌സോള്‍വ് കമ്പനി സ്ഥാപകന്‍ രോഹന്‍ പവുലരി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു.