എല്ലാവരുടെയും കണ്ണുകളിൽ നിഴലിക്കുന്നത് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയും വിശ്വാസവും: ബിനോയി വിശ്വം

0
81

എല്ലാവരുടെയും കണ്ണുകളിൽ നിഴലിക്കുന്നത് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയും വിശ്വാസവുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയി വിശ്വം. തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഇടുക്കി ജില്ലയിലെ സമാപന വേദിയായ തൊടുപുഴയിൽ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് വാഴ്ച്ചക്ക് അന്ത്യം കുറിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങൾക്ക് നൽകിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും അതിനപ്പുറവും പാലിച്ച ഇടതുപക്ഷത്തെ ജനങ്ങൾ പിന്തുണയ്ക്കുമെന്നും കഴിഞ്ഞ അഞ്ച് വർഷവും ഇന്ത്യൻ ജനതക്ക് മുന്നിൽ മാതൃകപരമായ ഭരണമാണ് ഇടതുപക്ഷം കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

മലയോരമെന്നോ,പട്ടണമെന്നോ,ഗ്രമമെന്നോ,സ്ത്രീയെന്നൊ,പുരുഷനെന്നോ,ചെറുപ്പക്കാരെന്നൊ,വൃദ്ധരെന്നോ വ്യത്യാസമില്ലാതെ എൽഡിഎഫ് തുടരണമെന്ന് കേരളമൊന്നാകെ തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിൽ 5 വർഷം എൽ‍ഡിഎഫ്, ശേഷം യു‍ഡിഎഫ് എന്ന പരമ്പരാഗതമായ കീഴ്വ്ഴക്കത്തിന് മാറ്റം വരും. ഇന്നും നാളെയും എൽഡിഎഫ് തന്നെ ആയിരിക്കുമെന്ന് ജനങ്ങളൊന്നാകെ തീരുമാനിച്ചു കഴിഞ്ഞു.

ബിജെപിയും യുഡിഎഫും ഇരട്ടകളെ പോലെയാണ്. അവർ രണ്ടല്ല ഒന്നാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കോൺഗ്രസ്-ബിജെപിയുടെ നെറികെട്ട ഈ കൂട്ടുകെട്ടിനെ ജനങ്ങൾ കെട്ടുകെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അചഞ്ചലരകാതെ രാഷ്ട്രീയമായി ജാഗ്രത പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.