സെക്രട്ടറിയറ്റിന്‌ മുന്നിൽ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു,പൊലീസുകാരെ ആക്രമിച്ചു

0
79

സെക്രട്ടറിയറ്റിന്‌ മുന്നിൽ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു പ്രവർത്തകർ. മാർച്ച്‌ നടത്തിയ കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയറ്റ്‌ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ കല്ലും വടികളുമായി പൊലീസുകാരെ ആക്രമിച്ചു.

ഒരു പൊലീസുകാരനെ സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ വളിഞ്ഞിട്ട്‌ തല്ലി. നിരവധി പൊലീസുകാർക്ക്‌ പരിക്കേറ്റു.

സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞു. കെഎസ്‌യുക്കാരുടെ കല്ലേറിൽ നിരവധി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

സെക്രട്ടറിയറ്റിനു മുന്നിലെ കെഎസ്‌യു അക്രമം കെഎസ്‌യു പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ.പ്രകോപനമൊന്നുമില്ലാതെ കെഎസ്‌യ ക്കാർ പോലിസിന് നേരെ തിരിയുകയായിരുന്നു. പൊലിസിന് നേരെ കല്ലും വടിയും എറിഞ്ഞായിരുന്നു അക്രമം തുടങ്ങിയത്.

സെക്രട്ടറിയറ്റിനകത്തു നിന്ന പോലീസുകാർക്ക് നേരെയും കല്ലേറ് ഉണ്ടായി. പോലീസുകാരെ വളഞ്ഞിട്ടു തല്ലാൻ ശ്രമം നടന്നു. ഇതിന് ശ്രമിച്ചവരെ പോലീസ് വിരട്ടിയോടിച്ചു.
പരിക്കേറ്റ പോലിസുകാരെ ആശുപത്രിയിലേക്ക് നീക്കുന്നതിനിടയിലും കല്ലേറ് ഉണ്ടായി.

ഇതിനിടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പോലീസുകാർക്കെതിരെയും കയ്യേറ്റം ഉണ്ടായി. മാർച്ചിൽ അക്രമം ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രചരണം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വലിയ പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു