BIG BREAKING: തലസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന, തെളിവുകൾ നേരറിയാൻ പുറത്തുവിടുന്നു

0
75

തലസ്ഥാനത്ത് കലാപമുണ്ടാക്കാൻ കോൺഗ്രസ് കെ എസ് യു നേതാക്കൾ ഗൂഢാലോചന നടത്തിയതിന് തെളിവുകൾ പുറത്ത് വന്നു. വാൻ തോതിൽ ആയുധവുമായാണ് കെ എസ് യു പ്രവർത്തകരും അല്ലാത്തവരും സെക്രട്ടറിയേറ്റിന് മുന്നിൽ തടിച്ചുകൂടിയത്.

മരവടികൾ,ദണ്ഡ് കല്ല് തുടങ്ങിയവ കയ്യിൽ കരുതിയാണ് കെ എസ് യുക്കാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.

പോലീസിനെ തുടക്കത്തിലേ ആക്രമിച്ച് പ്രകോപനം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്‌ഷ്യം. കല്ലേറിനു പുറമെ വടികളുമായി പൊലീസിന് നേർക്ക് കെ എസ് യു ക്കാർ പാഞ്ഞെത്തി.

തള്ളി വീഴ്ത്തി വളഞ്ഞിട്ട് ആക്രമിച്ച് പോലീസിന്റെ ഷിൽഡും മറ്റും പിടിച്ചുവാങ്ങി പോലീസിനെ ആക്രമിച്ചു. പരിശീലനം ലഭിച്ച ഗുണ്ടകളായിരുന്നു പലരുമെന്നാണ് അക്രമത്തിൽ നിന്നും വ്യക്തമാകുന്നത്.

വനിതാ പോലീസിനെ ആക്രമിക്കാനും പ്രത്യേകമായി പദ്ധതി തയ്യാറാക്കിയിരുന്നു. വനിതാ പോലീസിന്റെ ലാത്തി കെ എസ് യു പ്രവത്തകർ പിടിച്ചു വാങ്ങി പല വനിതാ പോലീസിനെയും ശാരീരികമായി ആക്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തു.

സമരത്തിൽ പങ്കെടുത്ത പുരുഷന്മാരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. വനിതാ പൊലീസിന് നേരെ ഇത്തരമൊരു സംസ്കാര ശൂന്യമായ നടപടി ഉണ്ടാകുന്നത് ഇതാദ്യമാണ്.

സ്വന്തം പ്രവർത്തകരെ കെ എസ് യു ക്കാർ തന്നെ മർദ്ദിക്കുന്നതും ചോര വീഴ്ത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തെളിവുകൾ പുറത്ത് വന്നതോടെ കോൺഗ്രസ്സും കെ എസ് യുവും പ്രതിരോധത്തിലായി.